Monday, June 27, 2016

എഞ്ചിനീറിങ് കോഴ്സ്ഉം കോളേജ്ഉം തിരഞ്ഞെടുക്കുമ്പോൾ

ഒരല്പം താമസിച്ചു പോയോ ഇതെഴുതാൻ എന്നുള്ള ഒരു സങ്കോചത്തോടെയാണ് ഇതു എഴുതാൻ ഇരിക്കുന്നത്. "Better late than never" എന്ന ചൊല്ലണ് പ്രചോദനം നൽകുന്നത്. സമയക്കുറവു മൂലം ഒരു ചെക്ക്ലിസ്റ്റിൽ ഒതുക്കാം എന്നുള്ള നിഗമനത്തിലേക്ക് എത്തിച്ചേരാൻ അധികം സമയം വേണ്ടി വന്നില്ല.

എഞ്ചിനീറിങ് പഠനം തിരഞ്ഞെടുക്കക്കുന്നതിനു മുൻപ് വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ചിന്തിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്

  1. വിദ്യാർത്ഥിക്ക് എഞ്ചിനീറിങ് പഠിക്കാനുള്ള വാസന ഉണ്ടോ? എഞ്ചിനീറിങ് പഠനം നടത്താനും അതിലുപരിയായി ഇഞ്ചിനീയർ ആയി ജോലി ചെയ്യാനും വളരെയധികം analytical ability ആവശ്യമായി വരും. വിദ്യാർത്ഥിയുടെ കണക്കിലും ഫിസിക്സിലുമുള്ള അവബോധ നിലവാരം ഇതിനുള്ള ഏകകമാക്കാവുന്നതാണ്.
  2. വിദ്യാർത്ഥിക്ക് എഞ്ചിനീറിങ് പഠിക്കാനുള്ള ആഗ്രഹമുണ്ടോ? പലപ്പോഴും എഞ്ചിനീറിങ് കോളേജിൽ എത്തിപ്പെടുന്ന വിദ്യാർത്ഥികൾക്ക് അതിനോട് താല്പര്യമില്ലാതിരിക്കാം. അതു അവർ പഠനത്തിൽ ഉദാസീനരാകാൻ കാരണമാകും. 50 ൽ പരം വിഷയങ്ങളാണ് ഒരു എഞ്ചിനീറിങ് പഠന കാലയളവിനുള്ളിൽ പഠിച്ചു പാസ്സാകേണ്ടത്. താല്പര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ഇതു തീർത്തും ദുഷ്കരമായിരിക്കും.
  3. മുകളിൽ പറഞ്ഞ രണ്ടിനും അതേ എന്നാണ് ഉത്തരമെങ്കിൽ അതു ഇവിടെ പഠിക്കണം എന്നുള്ളതാണ് അടുത്ത ചോദ്യം. 
പഠിക്കുന്ന കോളേജിന് നല്ല നിലവാരം വേണം. പ്ലേസ്‌മെന്റ് സൗകര്യങ്ങൾ വേണം. സർക്കാർ കോളേജുകളും സർക്കാർ എയ്‌ഡഡ്‌ കോളേജുകളുമാണ് ഒന്നാമതായുള്ള ഓപ്ഷൻ. പക്ഷെ അവയിലെ സീറ്റുകൾ വളരെയധികം കുറവാണ്. പിന്നീട് വരുന്നത് സർക്കാർ നിയന്ത്രണത്തിലുള്ള CAPE, IHRD, LBS, KSRTC, Continuing Education തുടങ്ങിയ സ്ഥാപനങ്ങളുടെ കോളേജുകളാണ്. പിന്നീട് പൂർണമായും സ്വകാര്യമായ സ്വാശ്രയ കോളേജുകളാണ്. സ്വാശ്രയ കോളേജുകൾ തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.

  1. സ്വാശ്രയ കോളേജ് നടത്തുന്നത് ലാഭത്തിനു വേണ്ടിയാണ്. തന്റ്റെ കൈവശമുള്ള ചരക്കു കുറഞ്ഞ വിലക്ക് വിൽക്കാൻ ശ്രമിക്കുന്ന ഒരാളുടെ കൈവശം ഇരിക്കുന്ന ചരക്കു നിലവാരം ഉള്ളതായിരിക്കില്ല. സ്വാശ്രയ കോളേജുകൾ തന്നെ കൊടുത്ത വരവ് ചിലവ് കണക്കുകൾ അനുസരിച്ചു ആണ് ഫീസ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. അതിൽ കുറഞ്ഞ ഫീസ് വാങ്ങി കോളേജ് നല്ല നിലവാരത്തിൽ ലാഭകരമായി നടത്താൻ കഴിയില്ല. അത്തരം കോളേജുകൾ ഒഴിവാക്കുക.
  2. പകുതിയിൽ താഴെ മാത്രം കുട്ടികൾ ചേരുന്ന കോളേജുകൾ ഒഴിവാക്കുക. കാരണം മുകളിൽ പറഞ്ഞത് തന്നെ. നിലവാരമുള്ള സൗകര്യവുമായി അവ ലാഭത്തിൽ നടത്താൻ കഴിയാത്തതിനാൽ നിലവാരം കുറക്കുക മാത്രമാണ്  അവരുടെ മുന്നിലുള്ള വഴി.
  3. കോളേജിൽ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി സ്വകാര്യ കോളേജുകളുടെ ആകർഷകമായ പരസ്യങ്ങളിൽ പറഞ്ഞിരിക്കുന്നത് ശരിയാണെന്നു ഉറപ്പുവരുത്തുക.
  4. നിലവാരമുള്ള ഒരു കോളേജും നിങ്ങളെ അഡ്മിഷൻ എടുക്കാൻ വേണ്ടി വിളിക്കാറില്ല. അങ്ങനെ വിളിക്കുന്നു അഥവാ മറ്റേതെങ്കിലും മാർഗത്തിൽ അഡ്മിഷൻ എടുക്കാൻ പ്രേരിപ്പിക്കുന്നു എങ്കിൽ അതു അവർക്കു വിദ്യാർത്ഥികളെ കിട്ടാത്തതുകൊണ്ടാണ്. അതിനുള്ള കാരണം നിങ്ങൾക്കു ഊഹിക്കാവുന്നതേയുള്ളു.
  5. ഇപ്പോൾ കേരളത്തിലെ ഏകദേശം എല്ലാ കോളേജുകളും APJ Abdul Kalam Technological University (KTU) യുടെ നിയന്ത്രണത്തിലായതിനാൽ അവരുടെ website സന്ദർശിച്ചാൽ കഴിഞ്ഞ പരീക്ഷയിലെ പാസ്സ് പെർസെന്റജ് അറിയാവുന്നതാണ്. ലിങ്ക് ഇതാണ്. https://ktu.edu.in/eu/res/resultAnalysis.htm. അല്ലെങ്കിൽ https://ktu.edu.in/eu/res/viewResults.htm. 
  6.  നിങ്ങൾക്കു ശരാശരിയിൽ താഴെയുള്ള റാങ്ക് ആണെങ്കിൽ, നിങ്ങൾക്കു സ്കോളർഷിപ് തരാം എന്നു ആരെങ്കിലും പറഞ്ഞെങ്കിൽ ഉറപ്പിച്ചോളു അതു നിങ്ങളെ വഞ്ചിക്കാനാണ്. ഇപ്രകാരം വിദ്യാർത്ഥികളെ വലവീശിപ്പിടിക്കുന്നതു സ്വകാര്യ സ്വാശ്രയ കോളേജുകളുടെ ഒരു സ്ഥിരം പരിപാടിയാണ്.
ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചു വേണം എഞ്ചിനീറിങ് അഡ്മിഷൻ നേടാൻ.

 

(കുറഞ്ഞ ചിലവിൽ വിദ്യാർത്ഥികൾക്ക് നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്ന സർക്കാർ നിയന്ത്രണത്തിലുള്ള CAPEൻറെ പത്തനാപുരം എഞ്ചിനീറിങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആണ് ലേഖകൻ.)

No comments:

Post a Comment